മൂരിക്കുട്ടന്‍ കൊലക്കേസ്
മാന്യ(?)വായനക്കാരുടെ അറിവിലേക്ക്:
ഈ പോസ്റ്റില്‍ കണ്ടേക്കാവുന്ന കഥകളും, കഥാപാത്രങ്ങളും സത്യമായിട്ടും ജീവിച്ചിരിക്കുന്നവരാണ്. പേരുകള്‍ യഥാര്‍ത്ഥ്മല്ല എന്നതു കൊണ്ടുദ്‌ദേശിക്കുന്നത്,SSLC ബുക്കില്‍ കാണുന്ന പേരല്ല എന്നു മാത്രമാണ്.ഇക്കാരണങ്ങളാല്‍ എന്റെ ജീവന്‍ അപകടത്തില്‍ അല്ലേ എന്നാണാശങ്കയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. 'കയ്യില്‍ പിണയും' എന്ന ഒറ്റ കാരണത്താല്‍ ആരും ഇതു വരെ എന്റെ ദേഹത്തു തൊടാന്‍ ധൈര്യം കാണിച്ചിട്ടില്ല. (കാണിക്ക്യോ?? കാണിക്കില്ല്യാരിക്കും)
ഏന്നെ കുറിച്ചു പറയാണെങ്കി......(സ്വയം പുകഴ്ത്തരുതെന്നാണ് പ്രമാണം, എന്തെയ്യാം, നല്ല വാക്കു പറേണ ഒരാളെങ്കിലും വേണ്ടേ.)സാമാന്യ ബുദ്ധി കാണിക്കേണ്ടിടത്ത് അതി ബുദ്ധി കാണിച്ചതു കൊണ്ടു മാത്രമാണ് ഞാനീ നിലയിലെത്തിയത്.ഉദാ:"മൂരിക്കുട്ടന്‍ കൊലക്കേസ് "
സംഭവം നടക്കുന്നത് ഏതാണ്ടൊരു 7 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. കഥാനായകന്‍ (ഞാന്‍ തന്നെ) PDC കടന്നു കൂടാന്‍ അഹോരാത്രം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന കാലം. പഠിക്കുന്നെങ്കില്‍ IIT'ല്‍ പഠിക്കണം എന്നു വിശ്വസിച്ചിരുന്ന ഒരു പറ്റം മണ്ടന്മാരാണെന്റെ സഹപാഠികള്‍(ശ്രീജിത്തിനെയല്ലാട്ടോ ഉദ്ദേശിച്ചേ). പലരും ആ മണ്ടത്തരം ചെയ്യേം ചെയ്തു. ഞാന്‍ മാത്രം അന്നും ഇന്നും എന്നും ബുദ്ധിമാന്‍. ഈ മൂരികുട്ടന്‍ ഞങ്ങള്‍ക്കു ഗണിതശാസ്ത്രം പകര്‍ന്നു നല്‍കാനെത്തിയ താത്കാലിക നിയമനമാണ്.University പരീക്ഷാ ഹാളില്‍ ചോദ്യപ്പേപ്പറില്‍ വഴി മുട്ടിനില്‍ക്കുന്നവന്റെ അടുത്ത്, എന്റെ വീട്ടില്‍ റ്റ്യൂഷനു വരാമെന്നുറപ്പു തന്നാല്‍ ഇപ്പോള്‍ സഹായിക്കാം എന്നു പറഞ്ഞ മനുഷ്യസ്നേെഹി.
മേല്‍ പറഞ്ഞ മാന്യദേഹം ഒരു നല്ല ദിവസം(one fine day) ക്ലാസ്സ് നടത്തിവരികയായിരുന്നു. ഉച്ച ഉച്ചര ഉച്ചേമുക്കാല്‍ സമയം. കുംഭകര്‍ണസേവ നടത്താന്‍ ഇതിലും നല്ല അവസരം ഇല്ലെന്നു കണ്ട ഞാന്‍ അന്ത കര്‍മ്മത്തില്‍ വ്യാപൃതനായി. പിന്നെ ഞാനായതു കൊണ്ടു പറയല്ല, ഒരു പണിയില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയാല്‍ പിന്നെ വെടി പൊട്ടിയാലും അനങ്ങില്ല. ഇതു പലപേരായി പറഞ്ഞതാ...ശരിക്കും.പിന്നെയാ ഒരു ചുരുള്‍ കടലാസ്.
സംഭവിച്ചതിത്രയേ ഒള്ളൂ. എതോ ഗണിത വിരോധി തന്റെ പ്രധിഷേധം രേഖപ്പെടുത്താന്‍ തിരഞ്ഞെടുത്തതൊരു ചുരുള്‍ പത്രം. അതേറ്റു വാങ്ങാന്‍ വിധിക്കപ്പെട്ടതു നം മൂരിക്കുട്ടന്‍ തന്‍ ഇളം ശരീരം. കളി കാര്യമായി.ചുറ്റുവട്ടത്തൊരു മോഷണം നടന്നാല്‍ മുന്‍പ്രതികളെയെല്ലാം സ്റ്റേഷനിലേക്കു വിളിപ്പിക്കുന്നതു പോലെ, എന്നേയും പിറ്റേന്നു Mathematics dept.ലേക്കു വിളിപ്പിച്ചു.ആരോപണം ചില്ലറയാണോ, ഒരധ്യാപകനെ, അതും കണക്കധ്യാപകനെ എറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചതാണു കുറ്റം. വര്‍ഗ്ഗസ്നേഹം എന്താണെന്നെനിക്കു മനസ്സിലാക്കിതന്നതവരാണ്. ആവൂ ഇങ്ങനേം ഉണ്ടോ ഒരു സ്നേഹം.
തെളിവെടുപ്പിനായി എന്റെയൊപ്പം dept.'ല്‍ ഹാജരാക്കപ്പെട്ട മറ്റുള്ളവരെല്ലാം ഒരേ പല്ലവി ആവര്‍ത്തിച്ചുകൊണ്ടേ ഇരുന്നു. "ഇല്ല", "അറിയില്ല", "കണ്ടില്ല".പിന്നെ ചോദ്യങ്ങള്‍ ഈ വഴിക്കായി. കടലാസിനു പകരം മറ്റെന്തെങ്കിലുമായിരുന്നുവെങ്കില്‍? ഏറു മര്‍മ്മത്തു കൊണ്ടിരുന്നുവെങ്കില്‍? പണ്ടേ chorus പാടാന്‍ താത്‌പര്യം കാണിക്കാത്ത ഞാന്‍ ചരിത്രം തിരുത്താന്‍ പോയില്ല."അറിയാം, പക്ഷെ പറയില്ല."കോളേജ് ചെറുതായൊന്നു കുലുങ്ങിയോ?എനിക്കെന്നെ കുറിച്ചു തന്നെ അഭിമാനം തോന്നിയ നിമിഷങ്ങള്‍.ആ തോന്നല്‍ അധികനേരം നീണ്ടു നീണ്ടില്ല. പിന്നെ എല്ലാ ശരങ്ങളും എന്റെ നേര്‍ക്കായി. ഞാന്‍ വിട്വോ, ഒക്കെ വാങ്ങി പിടിച്ചു. കാണിച്ചതതിബുദ്ധിയായെന്ന് മനസ്സിലായപ്പോളേക്കും കാര്യങ്ങള്‍ കൈ വിട്ടു പോയിരുന്നു.
എന്നെ ആദ്യമായി കാണുന്ന HOD'ക്കു പോലും എന്നെ കുറിച്ചു നല്ലതേ പറയാനുള്ളൂ- 'ഇവന്റെ മുഖം കണ്ടാലേ അറിയാം ഇവനാളു ശരിയല്ലാന്ന്, ഇവനെ ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല' ദേ കിടക്കണു. വരാനിരിക്കുന്ന university പരീക്ഷകള്‍, practicals, എന്റെ ശോഭനമായ ഭാവി എല്ലാം എന്റെ മുന്‍പില്‍ തൂങ്ങി നിന്നാടി.പിന്നെ ഒന്നും നോക്കിയില്ല, സര്‍വ്വശക്തിയുമെടുത്തൊറ്റ കരച്ചില്‍. ഞീളല്‍ എന്നും മറ്റും ചില അസൂയക്കാര്‍ പറയും.എന്റെ അതിബുദ്ധിയില്‍ മതിപ്പു തോന്നിയതു കൊണ്ടോ, കാര്യങ്ങളുടെ നിജസ്ഥിതി വെളിവായതു കൊണ്ടോ എന്തോ, എന്നെ വെറുതെ വിട്ടു.
മതിയായ തെളിവുകളില്ലാത്തതിനാല്‍ ആ വധശ്രമക്കേസ് തള്ളി പോയി. ഏതായാലും പിന്നെ അധികം നാള്‍ മൂരിക്കുട്ടന്‍ ഞങ്ങളെ പഠിപ്പിച്ചില്ല.അന്നാലും ആ എറിഞ്ഞവനെ സമ്മതിക്കണം.
"ആ ഉച്ച സമയത്തെങ്ങനെ ഉറങ്ങാണ്ടിരുന്നു? "

25 Comments:
വിശാല-കുറുമ-സങ്കു ഗഡികളുടെ നാട്ടില്‍ നിന്നും സമദൂരത്തില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു തുരുത്തില്‍ നിന്നും ഇതാ പുതിയൊരു ഗഡി.
ചുള്ളാ ഇതു കൊള്ളാം. സ്റ്റാഫ് റൂമില്‍ വച്ചു നീയൊന്നും ഒരു കാലത്തും നന്നാവില്ലെടാ എന്നു റ്റീച്ചര്‍ പറഞ്ഞപ്പോള്‍ വയ്‌പൊത്തിച്ചിരിച്ച പഴയ കാലം ഓര്‍ക്കുന്നു...
സ്വാഗതം
ഗഡീ... കലക്കീ ട്ടോ...
ക്രൈസ്റ്റ് കോള്ളേജില്‍ വച്ച് അസ്ത്പ്രയോഗം സഹിക്ക വയ്യാതെ ഒരു പാവം സാറ് കഴുത്തിനു പിന്‍ഭാഗം കാണിച്ചു തന്നിട്ട് പറഞ്ഞ രംഗം ഓര്‍മ്മ വന്നു.. 'ഇതാണ് മെഡുല ഒബ്ലങ്കേട്ട.. ഇവിടെ കൊള്ളാതെ ശ്രദ്ദിക്കണേ.." എന്ന്...
Aliya, That was marvellous... It was really enjoyable. Very good humour sense... Keep it flying man!!!
എന്‍ഡിംഗാണ് ഏറ്റവും തകര്‍ത്തത്.. “ആ ഉച്ചസമയത്തെങ്ങിനെ ഉറങ്ങാണ്ടിരുന്നു..” ലെവനെ സമ്മതിക്കണം..
പക്ഷേ എനിക്കുറങ്ങാന്‍ മുന്നിലൊരു സാറും, ക്ലാസ്സിലൊരു പാഠവും മതിയായിരുന്നു. ഫസ്റ്റ് അവര്‍ തൊട്ട് ഉച്ചവരെയും ഉച്ചകഴിഞ്ഞുള്ള മൊത്തം ക്ലാസ്സിലും. രാവിലെ പുട്ടാണ് കഴിച്ചതെങ്കില്‍ പിന്നെ പറയുകയും വേണ്ട.
ഇരിപ്പാണെങ്കില്‍ മുന്‍ബഞ്ചില്‍ തന്നെ.
എന്തായാലും തകര്‍ത്തു. പിന്നെ കാറ്റുവീശിയ ദേശമായതുകാരണം അത്‌ഭുതമൊന്നുമില്ല :)
കൊച്ചാ...
പോട്ടയില്‍ എവിടെ? ഏതു ഷാപ്പിന്റെ അടുത്ത്? ധന്യയുടെ ഒപ്പ്പ്പോസിറ്റുള്ള പേട്ട ഷാപ്പ്? മോസ്കോ കനാല്‍ തിണ്ടത്തെ ഷാപ്പ്?, പേരാമ്പ്ര റബ്ബര്‍ തോട്ടത്തിന്റെ അടുത്തത്?, ഷായുടെ വീടിനുമുമ്പുള്ളത്?, പേരാമ്പ്ര കല്‍പകമധുഭവന്‍?..... കനാല്‍പ്പാലം? വേഗം പറയ് ഗെഡീ....
ബൂലോകരെ, പോട്ടയില്‍ നിന്ന് ഒരു ഒന്നൊന്നര വരുന്ന ഒരുത്തനെ ഞാന്‍ പരിചയപ്പെടുത്തട്ടേ...
കൊച്ചന്‍! (ബാക്ക് ഗ്രൌണ്ടില്‍ ജാസ്സ് അടി )ഞങ്ങള്‍ തമ്മില്‍ ഒന്ന് പരിചയപ്പെട്ടതിനു ശേഷം ഞാന്‍ ബാക്കി പറയാം.
കൊച്ചാ അങ്ങു വലിയവനാകുന്നു
കിടിലന്‍ തുടക്കം.
ബാംഗ്ലൂരിന്റെ 40 ഉം 80 ഉം ഡിഗ്രീ ആംഗിളുകളില്‍ ബ്ലോഗ് ചെയ്യുന്ന കുറച്ചു മാന്യ(?) ദേഹങ്ങളില്‍ ഒരുവന്‍.
മെയിലാന്‍ ഐഡി കണ്ടില്ല
ഇതിലോട്ടു മെയിലൂ..
varnamegham@gmail.com
സ്വാഗതം കൊച്ചാ.. നന്നായി വിവരിച്ചിട്ടുണ്ട്..
ബാംഗളൂര്‍ ഗെഡികളില്‍ ഒരാള്‍ കൂടി ആയി അല്ലെ.
കൊച്ചാ.. കൊച്ചനൊരു കൊച്ചു പുലിയാണല്ലോ?
വിശലേട്ടോ.. ഷാപ്പതിര്‍ത്തി വച്ച് ആളെ ഐഡന്റിഫൈ ചെയ്യുന്ന പരിപാടി ഭയങ്കരം തന്നെ. നല്ല കടുകട്ടി ട്രെയിനിങ് വേണം അല്ലെ ഇത് പഠിച്ചെടുക്കാന്‍?
ദില്‍ബു:
ദിസീസ് സങ്കുചിതന്‍, നോട്ട് വിശാലന്‍.
ജസ്റ്റ് റിമംബറ് ദാറ്റ്.
വഴിമനസിലാക്കാന്‍ നൂറ്റൊന്ന് വഴികള്‍ എഴുതിയാലോ എന്നാലോചിക്കുകയാണ്
You people really dont know Kochan...
Hes a man of character... Its just not over... wait as see guys how this LAD make things going.
Ahhh . . .
and who am i ... just one of his close mate been together for 6+yrs...
Keep it going Kochaaa...
ALL THE BEST
VASU
aliyoo olam!!!
kidillam!!!
~Sajoy
Kochha...appo njan paranju thannathu muzhuvan nannayi ezhuthiyittundu......kollam......
കൊള്ളാമല്ലോടാ കൊച്ചനേ....
ആ ചുവന്ന മഷിയില്‍ കൊടുത്തിരിക്കുന്ന അവസാനത്തെ വാചകം എനിക്കും പിടിച്ചു.
കലക്ക് തുടരട്ടേ....
alla kochaa, nee ithra kidu aaNenn~ njaan aRinjillallo!
enthayaalum mooRi-pareeksha-tuition-help story enikk~ aRiyillaayirunnu...
enthaayalum iniyum kuRe enjoyable nuRungukal expected
Kidilam Kocha, Kililam.........
Ninnae 'Bhashposhini' ennu vilichu kaliyakkuna aa 'mattavane' odukkan itu mathi.
Ee ezhuttu tudaroo kochaa.....
All the best.
കുട്ടപ്പായി, ജേക്കബ് ,സൂര്യോദയം ,Arun, വക്കാരി,സങ്കുചിത മനസ്കന്‍, വര്‍ണ്ണമേഘങ്ങള്‍,അജിത് ,ദില്‍ബു,VASU, Sajoy, ദിവാസ്വപ്നം,കിരണ് ,Lakshmy....
എല്ലവര്‍ക്കും ഒരായിരം നന്ദി.
നിങ്ങളുടെ പ്രോത്സാഹനമാണെനിക്കുള്ള പ്രചോദനം.
സങ്കുചിതാ, ഈ പറഞ്ഞ ഷാപ്പുകളേക്കാള്‍ ചരിത്രപ്രാധാന്യമുള്ള ഒരിടത്താണ് കൂര.
പോട്ടയുടെ പുരോഗതിയില്‍ ഒരു വലിയ പങ്കു വഹിച്ച കവല, "സുന്ദരികവല".
ഒരു post ആക്കാനുള്ള വകുപ്പ് സ്ഥലപ്പേരില്‍ തന്നെയുണ്ട്.
വര്‍ണ്ണമേഘങ്ങള്‍, തീര്‍ച്ചയായും mail ചെയ്യും.
ഏല്ലാ സഹൃദയര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
Good one.
moorikuttan's class,,,,,,,
u still remember that? gr8 man(oh sorry kochan...).
as kiran said, expecting more nurungugal.
Kollammallooo..!!appum allu vicharicha polleyalla..
ente kathakal ninnu inspiration kodathanooo..
RAkesh GC
hey nikhil
good one
try for some other software for malayalam scripts.
ഇതും കലക്കി..
http://malayalifun.blogspot.com/
എന്റെ കൊച്ചാ,
പ്രീ ഡിഗ്രിക്കാലത്ത് ജഗ ജില്ലന്‍ വാദ്ധ്യാന്മാരുടെ വാചക വിസ്ഫോടനത്തിനിടയിലും, സുന്ദരമായി ഉറങ്ങി പുതിയ പുലരികളിലേക്കുണരാന്‍ ശ്രമിച്ചവന്‍ ഞാന്‍ മാത്രമല്ലെന്നെന്നെ സാന്ത്വനിപ്പിച്ചതിനു നന്ദി.
തകര്‍ത്ത് വാരി
valare nannavunnundu kochan kathakal
dayavayi naakonline.blogspot.com koodi kanuka.
kochan chettayi kalakki.:}
Post a Comment
<< Home