Tuesday, July 25, 2006

(ചിത്ര)കലാപ്രതിഭ

ഈ സംഭവം നടക്കുന്നത്‌ കൊച്ചന്‍ കൊച്ചായിരുന്നിട്ടും "കൊച്ചനെ"ന്നറിയപ്പെട്ടു തുടങ്ങാത്ത കാലത്താണ്‌.

ഒരു കലാകാരനാവുകയാണെന്റെ ജന്മോദ്ദ്യേശ്യമെന്ന് എനിക്ക്‌ പണ്ടേ അറിയാമായിരുന്നു. അതു മനസ്സിലാകാത്ത ദോഷൈദൃക്കുകളാണ്‌ എന്റെ ഇതു വരെയുള്ള ജീവിതത്തിലെ പല തരത്തിലുള്ള ആപത്ഘട്ടങ്ങളും സൃഷ്ടിച്ചത്‌.

ഈ ഉദ്ദേശം ലോകത്തെ ഞാന്‍ വിളിച്ചറിയികുന്നതു ഉദ്ദേശം 5 - 5 1/2 വയസ്സ്‌ പ്രായമുള്ളപ്പോളാണ്‌. അതങ്ങനെയാ, മഹാന്മാരെല്ലാം ചെറു പ്രായത്തില്‍ തന്നെ പ്രശസ്തി നേടും.ആ വര്‍ഷം സ്കൂളിലെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പാട്ടു മത്സരത്തില്‍ ഞാന്‍ പങ്കെടുക്കുകയും, പരുക്കുകള്‍ അശേഷമില്ലാതെ രക്ഷപ്പെടുകയും ചെയ്തു. അന്നത്തെ വിധികര്‍ത്താക്കള്‍ എന്നെ എതിരില്ലാത്ത ജേതാവായി പ്രഖ്യാപിച്ചു. നെറ്റി ചുളിക്കണ്ട, വേറെയും മത്സരാര്‍ഥികള്‍ ഉണ്ടായിരുന്നു. "മിണ്ടാത്തേനേലും ഭേതല്ലേ കൊഞ്ഞപ്പ്‌" എന്നതായിരുന്നു വിധി നിര്‍ണ്ണയ മാനദണ്ഡം എന്നും മറ്റും ചില അസൂയാലുക്കള്‍ പറഞ്ഞു നടന്നിരുന്നു. വെറും കണ്ണുകടി. നേരേ മറിച്ച്‌ ഇത്‌ സംഗീത ലോകത്തൊരു പുതുയുഗപിറവിയാണെന്നല്ലേ എന്നെ വിധിച്ചവര്‍ സ്മരിച്ചത്‌??

സംഗീത ലോകം കാല്‍ച്ചുവട്ടിലാക്കിയ എന്റെ അടുത്ത ലക്ഷ്യം ചിത്രകലയായിരുന്നു. എന്നാല്‍ അതേ ലക്ഷ്യവുമായ്‌ ജന്മമെടുത്തവരാണ്‌ എന്റെ മിക്ക സഹപാഠികളും എന്നെനിക്കു മനസ്സിലാവാന്‍ അധികം സമയമൊന്നും വേണ്ടി വന്നില്ല. മത്സരാര്‍ഥികളുടെ തള്ളിക്കയറ്റം മൂലം മത്സരം ഘട്ടം ഘട്ടമായ്‌ നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചു. ആദ്യ ഘട്ടം സ്വന്തം ക്ലാസ്സില്‍ നിന്നും തുടങ്ങി.

വരയ്ക്കേണ്ടത്‌ ഒരു കാറായിരുന്നു. കാറെന്നു പേരിട്ട ഒരു നാലുചക്രവാഹനം മേശമേല്‍ വച്ചിട്ടുമുണ്ടായിരുന്നു. അന്നാകപ്പാടെ കണ്ടു പരിചയമുള്ള കാറുകള്‍ അംബാസഡറും, ഫീയറ്റുമാണേ. ഇതന്തൂട്ട്‌ കാറാന്ന്‌ കൊറേ നേരം തല പുകച്ചു(തല പുകച്ചൂന്ന്‌ ഒരാലാങ്കാരിക ഭംഗിക്ക്‌ പറഞ്ഞതാ, അല്ലാണ്ട്‌ ആരെങ്കിലും തല പുകക്യോ? വേറെ എന്തെല്ലാം സൊയംബന്‍ സാധനങ്ങള്‌ പൊകയ്ക്കാന്‍ കിട്ടും!) ആലോചിച്ചിരിക്കാന്‍ സമയില്യാ, പ്രതിഭാപട്ടത്തിന്റെ കാര്യാ..

മറ്റെല്ലാവരും പരബരാഗത ശൈലിയെ പിന്തുടര്‍ന്നപ്പോള്‍, ഞാനൊരു പുത്തന്‍ സാങ്കേത്തിക വിദ്യ പ്രയോഗിച്ചു. കാറിന്റെ രൂപഘടന പകര്‍ത്തി വച്ചു. സംഭവം വലിയ മോശമില്ലാരുന്നൂന്ന് മനസ്സിലായത്‌ അടുത്ത റൌണ്ടിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില പേരില്‍ എന്റെ പേരും കണ്ടപ്പൊഴാ.
ആഹാ ഞാനൊരു സംഭവം തന്നെ!"സകലകലാവല്ലഭന്‍" എന്നായിരുന്നല്ലോ നിനക്ക്‌ പേരിടേണ്ടിയിരുന്നത്‌ എന്നെന്റെ ഉള്ളില്‍ ഉറങ്ങി കിടന്നിരുന്ന കലാകാരന്‍ കുത്തി കുത്തി ചോദിച്ചിരുന്ന ദിവസങ്ങള്‍. ഞാനാണെങ്കി മൂളി മൂളി തോറ്റു. അപ്പോളതാ വരുന്നു രണ്ടാം ഘട്ടം.

എല്ലാ കണ്ണുകളും എന്റെ നേര്‍ക്കല്ലേ എന്നെനിക്കു ശങ്ക? ആദ്യ റൌണ്ടില്‍ കാറായാല്‍, രണ്ടാം റൌണ്ടിലൊരു ബസ്സെങ്കിലും വേണ്ടേ?
അവിടെയാണാദ്യം പിഴച്ചത്‌. സംഘാടകരുടെ കയ്യില്‍ തടഞ്ഞതൊരു കോഴിയായിരുന്നു? കഴിഞ്ഞ റൌണ്ടിലെ പോലെയല്ല, കണ്ടാല്‍ കോഴിയാണെന്നു പറയും. അങ്കവാലും കിരീടവുമൊക്കെ ഉള്ള ഒരു സുന്ദരന്‍ കോഴി. നമുക്കുണ്ടോ വല്ല കുലുക്കവും, പരീക്ഷിച്ചു വിജയിച്ച സാങ്കേതിക വിദ്യ വച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ ഞാനാ കോഴിയേയും പകര്‍ത്തി. എന്റെ ചിത്രം ഏറ്റു വാങ്ങാന്‍ വന്ന കുട്ടിമേരി ടീച്ചര്‍ ചിത്രം കണ്ടതും (അതോ എന്നേയോ?) "അയ്യോ കോക്കാന്‍!" എന്നലറി വിളിച്ചു മലന്നടിച്ചു വീണു.

ചിത്രം പഠിച്ച വിധിനിര്‍ണ്ണയ കമ്മിറ്റി, അന്നു മുതല്‍ മരണം വരെ എനിക്കു ചിത്രരചനാ മത്സത്തില്‍ വിലക്കേര്‍പ്പെടുത്തി. ഞാനതക്ഷരം പ്രതി പാലിക്കുന്നുമുണ്ട്‌.
"ഇവന്റെ ചിത്രങ്ങള്‍ ആരോഗ്യത്തിനു ഹാനികരം"

അന്നാലും എവിടെയാണെനിക്കു പിഴച്ചത്‌? പ്രതീക്ഷകളുടെ താങ്ങാനാവാത്ത ഭാരമാണോ എന്നെ തളര്‍ത്തിയത്‌? അതോ അതിരു കവിഞ്ഞ ആത്മവിശ്വാസമോ?

വര്‍ഷങ്ങള്‍ നീണ്ട ഗവേഷണ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ engineering drawing ക്ലാസ്സില്‍ വച്ച്‌ ഞാനാ നഗ്ന സത്യം മനസ്സിലാക്കി. പിഴച്ചതെന്റെ സാങ്കേതിക വിദ്യയായിരുന്നു.

ഒരു കോഴിയെ....ഒരിക്കലും..... സ്കെയില്‍ വച്ചു വരക്കരുത്‌.

ഭാഗ്യം അന്നത്തെ കോഴിക്കു ജീവനില്ലാതിരുന്നത്‌.
ജീവനുള്ള കോഴികളെങ്ങാനും അന്നത്തെ ചിത്രം കണ്ടിരുന്നെങ്കില്‍? എന്റമ്മോ !!!!!

14 Comments:

Blogger Nikhil said...

ആദ്യ പോസ്റ്റ്‌ വായിച്ച്‌ അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.
ഇതും നിങ്ങളെ മുഷിപ്പിക്കില്ലെന്നു കരുതട്ടെ...

10:46 AM  
Blogger bodhappayi said...

സ്കെയില്‍ വച്ചു ചിത്രം വരച്ചു മാത്രുഭൂമിക്കച്ചു കൊടുത്താല്‍ മതി, വലിയ ഫേമസ്‌ ആകാം. അതൊക്കെ ഒരു ആധുനിക ചിത്രരചനാശൈലിയാണു കൊച്ചാ. നി നിന്റെ കഴിവുകള്‍ തിരിച്ചറിയണ്ട കാലം എത്തി... :)

11:24 AM  
Blogger Arun Jose Francis said...

mushinjilla, ottum muzhinjilla... great going nikhil... nalla stylan style of writing... :-))

11:52 AM  
Blogger Ajith Krishnanunni said...

കോഴിയെ സ്കെയില്‍ കൊണ്ട്‌ വരച്ച ആദ്യ വ്യക്തി..
കൊള്ളാം കൊച്ചാ

12:37 PM  
Blogger Sreejith K. said...

ക്ലൈമാക്സ് കലക്കി കൊച്ചാ, ഇഷ്ടപ്പെട്ടു. എന്നാലും നീ ഒരു അ‍ഞ്ച്-അഞ്ചര വയസ്സില്‍ തന്നെ ഒരു പുലിയായിരുന്നു അല്ലേ? മനോഹരം. കൊച്ചന്‍ കഥകള്‍ ഇനിയും പോരട്ടെ.

3:11 PM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

ബാല പുലിയേ നമോവാകം.
ഏ കെ 47 - മിനി ഡ്രാഫ്റ്റര്‍ വെച്ചായിരുന്നേല്‍ കോഴിയെ ആംഗിളുകളില്‍ വരക്കാമായിരുന്നു..
പരിഛേദമോ... ഹാച്ചിങ്ങോ ഒക്കെ...

5:11 PM  
Blogger sreeni sreedharan said...

കൊച്ചാ... ഞാനിതാ ക്ലൈ തൊഴുന്നേ....

8:53 PM  
Blogger അരവിന്ദ് :: aravind said...

ഹ ഹ നല്ല വര്‍ണ്ണന..:-))
ഓരോന്നോരോന്നായി പോരട്ടെ പോരട്ടെ..:-)

6:25 PM  
Anonymous Anonymous said...

Good One.
nee kollaloda kochane....
:D.
now i can access blogspot from my office.

2:01 PM  
Blogger myexperimentsandme said...

ഹ..ഹ.. കൊച്ചാ, അതടിപൊളി. കോഴിയെ സ്കെയില്‍ വെച്ച് വരയ്ക്കുക. തകര്‍പ്പന്‍.

വളരെ നല്ല അവതരണരീതി. ഒരു പാറ്റേണുമുണ്ടല്ലോ എല്ലാ വിവരണങ്ങള്‍ക്കും. കൊള്ളാം. ഇതിപ്പോഴാ കണ്ടത് കേട്ടോ.

3:05 PM  
Blogger കൊച്ചുമുതലാളി said...

കൊച്ചന്‍ ചെറുപ്പത്തില്‍ ഒരു പുലിയായിരുന്നല്ലേ!!

സ്കേല് കണ്ടുപിടിചവനെ കണ്ടാല്‍ തല്ലികൊന്നേക്കണം.

സ്കെല്‍ വെച്ച് കോഴിയെ വരച്ചാല്‍ എന്താണ് കുഴപ്പം? മൊഡേണ്‍ ആര്‍ട്ട് വിഭാഗത്തില്‍ പെടിത്താന്‍ വാദിക്കാമായിരുന്നു.

11:56 PM  
Blogger Unknown said...

നല്ല ഒഴുക്കുള്ള രചന. രസകരമായ ആഖ്യാനം.

3:55 PM  
Blogger Unknown said...

Good style and language .Interesting narration.

3:57 PM  
Anonymous leading software development company in kerala said...

Hi
This is very good post to me and useful one to me.we are best software company in kerala. We are best in web development and best software company in trivandrum.

5:31 PM  

Post a Comment

<< Home